റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പുകൾ പൊട്ടി കുടിവെള്ളം മുടങ്ങുന്നെന്ന പരാതി; എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

മണ്ണാർക്കാട്:  അട്ടപ്പാടി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകൾ പൊട്ടിയതിനെ തുടർന്ന് വന്ന പരാതികളുടെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി, പിഡബ്ല്യുഡി എഞ്ചിനീയർമാരുടെയും, കരാറുകാരുടെ പ്രതിനിധികളുടെയും യോഗം അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു. പ്രശ്നങ്ങൾ ചർച്ച ചെയ്തു. സാങ്കേതികമായ വിഷയങ്ങൾ പരിഹരിക്കുന്നതിന് പരസ്പരം ധാരണയായി. വാട്ടർ അതോറിറ്റിയുടെ ഒരു എഞ്ചിനീയറുടെ സാന്നിധ്യം റോഡ് പണി നടക്കുന്ന എല്ലാ സമയത്തും ഉണ്ടാക്കാമെന്ന് തീർച്ചപ്പെടുത്തി. റോഡിന്റെ ഇടതു വശത്തെ വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കുന്നതിനുള്ള കാര്യങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കാൻ തീർച്ചപ്പെടുത്തി. പൈപ്പുകൾ പൊട്ടുന്ന മുറക്ക് മണിക്കൂറുകൾക്കുള്ളിൽ അത് ശെരിയാക്കാനും ശുദ്ധജല വിതരണം പുനസ്ഥാപിക്കാനും അടിയന്തിര പ്രാധാന്യം നൽകണമെന്ന് യോഗം തീർച്ചപ്പെടുത്തി.റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ആവശ്യമായ മറ്റു കാര്യങ്ങൾ ചിലത് KRFB യുടെയും, കിഫ്‌ബിയുടെയും അനുമതി ആവശ്യമാണ്‌. അതിന് അടിയന്തിരമായി അവർക്ക് എഴുതാനും അക്കാര്യത്തിൽ എം എൽ എ മേൽ പറഞ്ഞ രണ്ട് ഓഫീസുകളിൽ ഇടപെടാനും തീർച്ചപ്പെടുത്തി. യോഗത്തിൽ വാട്ടർ അതോറിറ്റി എ.എക്സ്.ഇ നാസർ, അസിസ്റ്റന്റ് എഞ്ചിനീയർ ശാലി, ഓവർസിയർ സതീഷ്, സബ് എഞ്ചിനീയർ സ്വാമിനാഥൻ, കെ.ആർ.എഫ്.ബി റോഡ്സ് എ.ഇ രംഗസാമി, സൈറ്റ് സൂപ്പർവൈസർ രംഗനാഥ്, കരാറുകാരുടെ പ്രതിനിധികളായി ഷാഫി, സുനൈഫ്, അഖിൽ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

نموذج الاتصال