കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു

പാലക്കാട്: വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസക്കുസമീപം കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. എലവഞ്ചേരി പെരിങ്ങോട്ടുകാവ് സ്വദേശി ചന്ദ്രൻ(56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.30-നാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂർക്ക് പോകുന്നതിനായി വന്ന ചന്ദ്രൻ ഭക്ഷണം വാങ്ങാൻ റോഡ് മുറിച്ച് കടക്കുമ്പോൾ തൃശ്ശൂർ ഭാഗത്തുനിന്നു പാലക്കാട്ടേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിച്ച വണ്ടിയിൽതന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടക്കഞ്ചേരി പോലീസ് കേസ് എടുത്തു.
Previous Post Next Post

نموذج الاتصال