മണ്ണാർക്കാട്: എം ഇ എസ് കല്ലടി കോളേജിലെ 2014 - 2017 ബാച്ചിലെ വിദ്യാർത്ഥികളുടെ ചാരിറ്റി കൂട്ടായ്മയായ വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം എം ഇ എസ് കല്ലടി കോളേജ് മാനേജ്മൻ് ചെയർമാൻ കെ സി കെ സയ്യിദ് അലി നിർവ്വഹിച്ചു.
വിവിധ പ്രദേശങ്ങളിലായി 215 കിറ്റുകളാണ് വിതരണം നടത്തിയത്.2014-2017 ബാച്ചിൽ വിടപറഞ്ഞ സുഹൃത്തുകളുടെ ഓർമ്മക്കായാണ് വെളിച്ചം ട്രസ്റ്റ് രൂപപെടുത്തിയത്.ഇതിനോടകം തന്നെ നിരവധി സാമ്പത്തിക സഹായങ്ങളും ഭക്ഷ്യകിറ്റുകളും ട്രസ്റ്റ് മുഖേന നൽകിയിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമുള്ള സൗഹൃദവലയങ്ങളാണ് ഇതിനായി മുന്നിട്ടിറങ്ങുന്നത്. ഉദ്ഘാടനവേളയിൽ വെളിച്ചം ട്രസ്റ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു.