12 വയസുകാരനെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി

പട്ടാമ്പി:  തൃത്താലയിൽ 12
വയസുകാരനെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. തൃത്താല
വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്റെ
മകൻ മുഹമ്മദ് ഫാമിസ് (12) ആണ്
മരിച്ചത്. വീട്ടിലെ മുറിക്കകത്ത് ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് ഫാമിസിനെ കണ്ടെത്തുന്നത്.
കളിക്കുന്നതിനിടെ തോർത്ത്
കഴുത്തിൽ കുരുങ്ങിയതാവാം
മരണകാരണമെന്നാണ് പ്രാഥമിക
നിഗമനം. തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Previous Post Next Post

نموذج الاتصال