കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിലിറങ്ങിയ മൂന്നു കുട്ടികൾ അപകടത്തിൽപ്പെട്ടു. കുറ്റിക്കോറ്റ് പാറയ്ക്കൽ മുസ്തഫയുടെ മകൾ റിസ്വാന (19), പുത്തൻ വീട്ടിൽ ഷംസുദ്ധീന്റെ മകൻ ബാദുഷ(20), അബൂബക്കറിന്റെ മകൾ ദീമ മെഹ്ബു(20) എന്നിവരാണ് അപകടത്തിൽപ്പെട്ടത്ത്.
Also Read👇🏻
നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്ക് കയറ്റി വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ എത്തിച്ചു. പുഴക്ക് സമീപമുള്ള പുതിയ തോട്ടം വാങ്ങിയതിൽ എത്തിയതായിരുന്നു മൂന്നുപേരും. അവിടെനിന്നും കുളിക്കാൻ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു.