കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ അപകടത്തിൽപ്പെട്ട പെൺകുട്ടി മുങ്ങിമരിച്ചു. ചെർപ്പുളശേരി കുറ്റിക്കോട് പാറക്കൽ വീട്ടിൽ റിസ്വാന (19) ആണ് മരിച്ചത്.
റിസ്വാനയ്‌ക്ക് ഒപ്പമുണ്ടായിരുന്ന ബാദുഷ, ദീമ മെഹ്ബു എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബന്ധുക്കളായ മൂന്നു പേരും പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
Also Read
കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സഹോദരങ്ങളുടെ മക്കളാണ് അപകടത്തിൽപെട്ടത്. പുഴയ്ക്കു സമീപം തോട്ടം വാങ്ങിയതിന്റെ ഭാഗമായി ഇവിടെ എത്തിയതായിരുന്നു മൂന്നു പേരും. അവിടെനിന്നും കുളിക്കാൻ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് പുഴയിൽ മുങ്ങിയത്.