ആരും കൊതിക്കുന്ന ഊട്ടി ടോയ് ട്രെയിൻ യാത്ര: അറിയേണ്ടതെല്ലാം

ഊട്ടിയിലേക്ക് യാത്ര തിരിക്കുന്നവർ  നിർബന്ധമായും പോകണമെന്ന് ആഗ്രഹിക്കുന്ന യാത്രയാണ് ടോയ് ട്രെയിനിലേത്. മുതിർന്നവർക്കും കുട്ടികൾക്കും ഒട്ടേറെ യാത്രാനുഭവവും റൂട്ടുകളും ഒക്കെ പരിചയപ്പെടുവാനും ഊട്ടിയുടെ വിന്‍റേജ് ഭംഗി ആസ്വദിക്കാനും ഈ യാത്ര സഹായിക്കും.

1854ല്‍ ബ്രിട്ടീഷുകാരാണ് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്.
1989ൽ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുകയും യാത്രകൾക്കായി തുറന്നുകൊടുക്കുകയുംചെയ്തു. ആദ്യകാലങ്ങളിൽ കൂനൂർ വരെ മാത്രമായിരുന്നു സർവ്വീസ് ഉണ്ടായിരുന്നത്. പിന്നീടാണ് ഊട്ടി അഥവാ ഉദഗമണ്ഡലം വരെ ഇതിന്റെ സർവ്വീസ് നീട്ടുന്നത്. 2005 ജൂലൈയിൽ ആണ് യുനസ്കോ നീലഗിരി മലയോര തീവണ്ടിപ്പാതയെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തുന്നത്.

മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിൽ ആണ് ഇവിടുത്തെ തീവണ്ടി സഞ്ചരിക്കുന്നത്. 19-ാം നൂറ്റാണ്ടിൽ ഇവിടെ ഉപയോഗിച്ചിരുന്ന അതേ എൻജിനാണ് ഇപ്പോഴും ഇവിടെയുള്ളത്. കുന്നുകളും പാലങ്ങളും കയറിയും ആര്‍ച്ചുകള്‍ കടന്നുമൊക്കെയാണ് യാത്ര. 
നാലര മണിക്കൂറോളം സമയമെടുക്കുന്ന ഈ യാത്ര ഏറെ വ്യത്യസ്ത അനുഭവമായിരിക്കും സഞ്ചാരികൾക്ക് സമ്മാനിക്കുക. 

പ്രധാനപ്പെട്ട സ്റ്റേഷനുകൾ

മേട്ടുപ്പാളയം, കൂനൂർ, വെല്ലിംഗ്ടൺ, അറവുകാട്, കേത്തി, ലവ്ഡെയ്ൽസ് എന്നിവയാണ് ഇതിനിടയിലുള്ള പ്രധാനപ്പെട്ട സ്റ്റേഷനുകൾ.

എല്ലാ ദിവസവും രാവിലെ 7. 10നാണ് മേട്ടുപ്പാളയത്തിൽ നിന്ന് ടോയ് ട്രെയിൻ യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്നും 18 കിലോമീറ്റർ അകലെയുള്ള ഹിൽഗ്രോവാണ് ആദ്യത്തെ പ്രധാന സ്റ്റേഷൻ. പിന്നീട് കതേരി, കൂനൂര്, വെല്ലിംഗ്ടൺ, കേത്തി, ലവ്ഡെയ്ൽ തുടങ്ങിയ സ്റ്റേഷനുകളിലൂടെ ഊട്ടിയിലെത്തും.

മേട്ടുപ്പാളയം, കൂനൂർ, അറവൻകാട്, കെറ്റി, ലവ്ഡേയ്ൽ, ഉദഗമണ്ഡലം എന്നിവയാണ് ഇപ്പോൾ ഈ ട്രെയിൻ നിർത്തുന്ന സ്റ്റോപ്പുകൾ.

സമയക്രമം അറിയാം

മേട്ടുപ്പാളയം- 7:10 AM
കൂനൂർ- 10:30 AM
അറവൻകാട്- 10:59 AM
കെറ്റി- 11:19 AM
ലവ്ഡേയ്ൽ- 11:39 AM
ഉദഗമണ്ഡലം- 11:55 AM

ടിക്കറ്റ് നിരക്കും ബുക്ക് ചെയ്യേണ്ട രീതിയും അറിയാം

ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍
ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾ യാത്രക്കായി ലഭ്യമാണ്. ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 600 രൂപയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് 295 രൂപയുംആണ് നിരക്ക്.
ഇന്ത്യൻ റെയിൽവേയുടെ *www.irctc.co.in* എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. റെയില്‍വേ സ്റ്റേഷനുകളിലെ കൗണ്ടറുകളില്‍ നിന്നും ടിക്കറ്റുകള്‍ നേരിട്ട് വാങ്ങുന്നതിന് പരിമിതകള്‍ ഉണ്ട്. ടോയ് ട്രെയിന്‍ യാത്രയ്ക്ക് താൽപര്യമുണ്ടെങ്കില്‍ കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ സഞ്ചാരികൾ പ്രത്യേകം ശ്രദ്ധിക്കുക.

ഊട്ടിയിൽ ഒരു ലക്ഷ്വറി ഹോളിഡേ ഹോം നിങ്ങൾക്കും സ്വന്തമാക്കാം

 ഊട്ടിയിൽ ഒരു ലക്ഷ്വറി ഹോം എന്ന സ്വപ്നം കൊണ്ട് നടക്കുന്നവരാണോ നിങ്ങൾ ഏങ്കിൽ 42,000,00/- രൂപക്ക്  2BHK ലക്ഷ്വറി ഹോം സ്വന്തമാക്കാൻ നിങ്ങൾക്ക് സുവർണ അവസരം

Benefits of Holiday Homes

* വെക്കേഷൻ ഇനി ഊട്ടിയിൽ കുടുംബത്തോടൊപ്പം സ്വന്തം വീട്ടിൽ ചിലവഴിക്കാം

* റോഷൻ വില്ലാസ് നിങ്ങളുടെ ഹോളിഡേ ഹോം വിനോദ സഞ്ചാരികൾക്ക് വാടകക്ക് നൽകാൻ സഹായിക്കുന്നു. അതിലൂടെ നിങ്ങൾക്ക് വരുമാനം നേടാനും അവസരം

* പ്രതിദിനം മാർക്കറ്റ് വാല്യു ഉയരുന്ന ഊട്ടിയിൽ നിങ്ങൾക്ക് ഭാവിയിൽ ഈ പ്രോപ്പർട്ടി വിൽക്കുവാനും റോഷൻ വില്ലാസ് സഹായിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക് 

9562927990
9744928445

പരസ്യം

Previous Post Next Post

نموذج الاتصال