കാഞ്ഞിരപ്പുഴ അമ്പംകടവ് ഭാഗത്ത് നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. അട്ടപ്പാടി ആനവായ് ഊരിലെ വീരൻ (32), സജീഷ് (25), അജീഷ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് അപകടം. പരിക്കേറ്റവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിച്ച റിപ്പോർട്ട്