പത്തനംതിട്ട:പെൺകുട്ടിയെ കാണാൻ കൊല്ലം തേവലക്കരയിലെ ബന്ധുവീട്ടിലെത്തിയ യുവാവിന് ക്രൂരമർദ്ദനമെന്ന് പരാതി. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാഫിനാണ് ദേഹമാസകലം പരിക്കേറ്റത്. 16 കാരിക്ക് പിറന്നാൾ കേക്കുമായി എത്തിയപ്പോഴായിരുന്നു സംഭവമെന്നും യുവാവ് പറയുന്നു.കെട്ടിതൂക്കിയിട്ട് മർദ്ദിച്ചെന്നാണ് യുവാവിന്‍റെ പരാതി. ചൊവ്വാഴ്ച രാത്രി കൊല്ലം തേവലക്കരയിലുള്ള 16 കാരിയുടെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് സംഭവം. പിറന്നാൾ കേക്കുമായി രാത്രിയിൽ അവിടെയെത്തി. ബന്ധുക്കൾ തടഞ്ഞുവെച്ച് മർദ്ദിച്ചെന്ന് മുഹമ്മദ് നഹാഫ് പറയുന്നു.അതേസമയം, വീട്ടില്‍ അതിക്രമിച്ചുകയറി 16 കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന ബന്ധുക്കളുടെ പരാതിയിൽ യുവാവിനെതിരെ തെക്കുംഭാഗം പൊലീസ് പോക്സോ കേസ് എടുത്തിട്ടുണ്ട്. മർദ്ദനമേറ്റെന്ന യുവാവിന്‍റെ പരാതി ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.
രാത്രി 16 കാരിക്ക് പിറന്നാൾ കേക്കുമായെത്തിയ യുവാവിനെ മർദിച്ചെന്ന് പരാതി, തേങ്ങ തുണിയിൽ കെട്ടി അടിച്ചു
byഅഡ്മിൻ
-
0