മണ്ണാർക്കാട്: പാചകത്തിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചത് കുടുംബത്തെ പരിഭ്രാന്തിയിലാക്കി. കുമരംപുത്തൂർ പള്ളിക്കുന്നിൽ ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. ആളപായമില്ല. പാചകത്തിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുകയായിരുന്നു. മുഹമ്മദ് മുല്ലയുടെ വീട്ടിലാണ് സംഭവം. വീട്ടുകാരി സഫിയ പാചകം ചെയ്യുന്നതിനിടെയിലാണ് സ്റ്റൗവിന് മുകളിലെ ഗ്ലാസ് ഭാഗം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സഫിയ പെട്ടെന്ന് തന്നെ അടുക്കളയിൽ നിന്ന് പുറത്തേക്കോടി. പൊട്ടിത്തെറിയുടെ ആഘാതത്തിൽ അടുക്കളയിൽ ആകെ ഗ്ലാസിന്റേയും മറ്റ് അവശിഷ്ടങ്ങൾ ചിന്നിച്ചിതറി. ഗ്യാസ് സിലിണ്ടറിൽ നിന്ന് സ്റ്റൗവിലേക്ക് ബന്ധിപ്പിക്കുന്ന കുഴൽ ഉരുകിയ നിലയിലാണ്. ഗ്യാസ് ചോരാതിരുന്നത് രക്ഷയായെന്ന് വീട്ടുകാർ പറഞ്ഞു
നല്ല ക്വാളിറ്റി ഉള്ള സാദനം വാങ്ങണം...
ReplyDeleteപൈസ കുറച്ചു കൂടിയാലും അപകടം ഒഴിവാക്കാം....
ഇവിടെ കമ്പനി ഏതാ എന്നു പറഞ്ഞിട്ടില്ല....മാധ്യമ ധർമ്മം ആകാം....അതിലും വലുതാണ് മനുഷ്യ ജീവൻ