കടുവ വീട്ടുമുറ്റത്ത് ഭയന്ന് വിറച്ച് വീട്ടുകാർ; വീഡിയോ കാണാം

വയനാട് കേണിച്ചിറയിൽ രണ്ടു പശുക്കളെ കൊന്ന കടുവ വീണ്ടും വീട്ടുമുറ്റത്ത് എത്തിയപ്പോൾ ഭയന്ന് വിറച്ച് വീട്ടുകാർ. തൊഴുത്തിന്റെ പരിസരത്ത് കൂടി നടന്നുനീങ്ങുന്ന കടുവയുടെ ദൃശ്യങ്ങൾ വീട്ടുകാർ തന്നെയാണ് പകർത്തിയത്. മുരൾച്ചയോടെ തൊഴുത്തിലേക്ക് നടന്നുകയറുകയായിരുന്നു കടുവ
പ്രദേശത്ത് കടുവയെ വീഴുത്തുന്നതിനായി കൂട് സ്ഥാപിച്ചിരുന്നു. കടുവയുള്ളിടത്ത് പശുവിൻ്റെ ജഡവുമായി കൂട് സ്ഥാപിച്ചു. ആ കൂട്ടിൽ അവസാനം കടുവ കുടുങ്ങി. വയനാട് തോൽപെട്ടി 17 എന്ന വനംവകുപ്പിൻ്റെ ഡാറ്റബേസിൽ ഉൾപ്പെട്ട കടുവയാണ് കൂട്ടിലായിരിക്കുന്നത്. കടുവയ്ക്ക് അവശതകൾ ഉള്ളതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം.
Previous Post Next Post

نموذج الاتصال