മണ്ണാർക്കാട്: അട്ടപ്പാടി ചിറ്റൂരിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരം വീണ് രണ്ട് പേർക്ക് പരിക്ക്. വയലൂർ സ്വദേശി ജോയ്, ഷോളയൂർ സ്വദേശി ജിജോ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സ്ക്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ സ്ക്കൂട്ടറിന് മുന്നിലേക്ക് മരം വീഴുകയായിരുന്നു. ജിജോയുടെ പരിക്ക് ഗുരുതരമാണെന്നാണ് അറിയാൻ കഴിയുന്നത്. ഇവരെ മണ്ണാർക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു