ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം കാഞ്ഞിരമ്പാറ ആലംപാടത്ത് ജംഗ്ഷനു സമീപം സ്ക്കൂൾ ബസ്സ് ടിവിഎസ് സ്കൂട്ടിയിൽ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. മണ്ണമ്പറ്റ കുപ്പത്തിൽ വീട്ടിൽ രാവുണ്ണി - നാണി ദമ്പതികളുടെ മകൻ സ്വാമിനാഥൻ എന്ന അപ്പു (53) ആണ് മരിച്ചത്.
മണ്ണമ്പറ്റയിൽ നിന്ന് ശ്രീകൃഷ്ണപുരത്തേക്ക് പോവുകയായിരുന്ന സ്വാമിനാഥൻ സഞ്ചരിച്ച സ്കൂട്ടിയെ മറികടക്കാൻ സ്കൂൾ ബസ് ശ്രമിക്കവേ ബസ് സ്കൂട്ടിയിൽ ഇടിക്കുകയും, നിയന്ത്രണം നഷ്ടമായ സ്ക്കൂട്ടി ബസ്സിനടിയിലേക്ക് വീണ് യാത്രക്കാരൻ മരണമടയുകയുമായിരുന്നു. ശ്രീകൃഷ്ണപുരം എ.യു.പി.സ്കൂൾ ബസ്സാണ് സ്കൂട്ടിയിൽ ഇടിച്ചത്. ശ്രീകൃഷ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി.പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം മണ്ണമ്പറ്റയിലുള്ള വീട്ടിലെത്തിച്ചു. മൃതദേഹം നാളെ സംസ്ക്കരിക്കും.
അച്ഛൻ - രാവുണ്ണി Late
അമ്മ - നാണി ,
ഭാര്യ - രമാദേവി,
മക്കൾ - രേഷ്മ.( നേഴ്സ് )
രമേഷ്.
മരുമകൻ - വിനോയ് ( മിലിട്ടറി സർവ്വീസ് )