കല്ലടിക്കോട്: കാറിടിച്ച് കല്ലടിക്കോട്ടെ വ്യാപാരി മരിച്ചു. കനാലിന് സമീപം ദയ ഹോസ്പിറ്റലിനോട് ചേർന്നുള്ള റൂമിൽ പെയിൻറ് കട നടത്തുന്ന പറക്കാട് സ്വദേശി ബി. പി. അസൈനാർ ആണ് മരിച്ചത്
ഇന്ന് രാത്രിയാണ് സംഭവം. കല്ലടിക്കോട് ടി.ബി സ്റ്റോപ്പിൽ ബസ്സിറങ്ങി നടന്നു വരുമ്പോൾ പിന്നിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. അദ്ദേഹത്തെ ഉടനെ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.