മണ്ണാർക്കാട്: അട്ടപ്പാടി കക്കുപ്പടിയിൽ കാറിന് മുകളിലേക്ക് മരം വീണു. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. കാറിന്റെ ബോണറ്റിലേക്കാണ് മരം വീണത്. ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് അതുവഴിയുള്ള ഗതാഗതം അര മണിക്കൂറോളം സ്തംഭിച്ചു. മരം നാട്ടുകാർ തന്നെ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
വീഡിയോ 👇🏻