മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭയുടെയും മണ്ണാർക്കാട് ഗവ:ആയുർവേദ ഡിസ്‌പെൻസറി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ തോരാപുരം അങ്കണവാടിയിൽ വെച്ച് പകർച്ചവ്യാധി ബോധവൽകരണ ക്ലാസും മെഡിക്കൽ ക്യാമ്പും നടത്തി. നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പ്രസീത അദ്ധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ എം എ അസ്മാബി ബോധവൽകരണ ക്ലാസിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത 71 പേർക്ക് പ്രതിരോധ ഔഷധങ്ങൾ വിതരണം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെഫീഖ് റഹ്മാൻ, വാർഡ് കൗൺസിലർ ലക്ഷ്മി, ഫാർമസിസ്റ്റ് രബേഷ് എം കെ എന്നിവർ സംസാരിച്ചു