പാലക്കാട് ടൗൺ നോർത്ത് പോലീസും , ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് 10.92 കിലോഗ്രാം കഞ്ചാവുമായി കോട്ടയം വൈക്കം മനൂപ്. എം (24), കോട്ടയം വൈക്കം അരുൺ.പി.കെ(25)
എന്നിവർ പിടിയിലായി.ആന്ധ്രാപ്രദേശിൽ നിന്നാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്. പ്രതികൾ ഉൾപെട്ട ലഹരി വില്പന ശ്യംഖലയെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. ട്രൈയിൻ മാർഗ്ഗം കേരളത്തിലെത്തുന്ന കഞ്ചാവ് തടയുന്നതിനാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പരിശോധന നടത്തിയത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി. അശ്വതി ജിജി, ചിറ്റൂർ ഡി.വൈ.എസ്.പി. ഷൈജു ടി.കെ , പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഷാജു ഒ.ജി യുടെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ നോർത്ത് പോലീസും , പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവും പ്രതികളേയും പിടി കൂടിയത്.