ആണ്ടിപ്പാടം - വടക്കുമണ്ണം റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാർക്കാട്: മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിലെ നവീകരിച്ച ആണ്ടിപ്പാടം - വടക്കുമണ്ണം റോഡ് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ  2023 - 2024 സാമ്പത്തിക  വർഷത്തിലെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.  ചടങ്ങിന് മുൻസിപ്പാലിറ്റി ചെയർമാൻ സി. മുഹമ്മദ്‌ ബഷീർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ മുഹമ്മദ്‌ ഇബ്രാഹിം  സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ കെ. പ്രസീത, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ, കൗൺസിലർമാരായ മൻസൂർ, ഖൈറുന്നിസ, ഖദീജ, എന്നിവരും പ്രേംകുമാർ മാഷ്, ഹസ്സൻ മുഹമ്മദ്‌, അസീസ് മാഷ്, സുജീഷ്  തുടങ്ങിയവരും സംബന്ധിച്ചു.
Previous Post Next Post

نموذج الاتصال