തെങ്കര മണലടി ആയുർവേദ ആശുപത്രിക്ക് സമീപം അട്ടപ്പാടി റോഡിൽ മരം കടപുഴകി വീണു. മാവും, പുളിമരവും ആണ് വീണത്, പുലർച്ചെ 5 മണിയോടെയാണ് സംഭവം. കഴിഞ്ഞ രാത്രിയിൽ പ്രദേശത്ത് കനത്ത മഴയായിരുന്നു. മണ്ണാർക്കാട് അഗ്നി രക്ഷാസേന ഏകദേശം രണ്ടു മണിക്കൂറോളം പ്രവർത്തിച്ചാണ് റോഡ് ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീഷ് കുമാർ സിയുടെ നേതൃത്വത്തിൽ നടന്ന രക്ഷാ പ്രവർത്തനത്തിൽ ഫയർ ആൻഡ് റസ്കി ഓഫീസർമാരായ കെ ശ്രീജേഷ്, ഷോബിൻ ദാസ് എം എസ്, സുജീഷ് വി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ എം ആർ രാഖിൽ, ഹോം ഗാർഡ് അനിൽകുമാർ എന്നിവർ പങ്കെടുത്തു 