മണ്ണാർക്കാട് : കല്ലടിക്കോട് പനയംപാടം വെട്ടത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടം പടിഞ്ഞാക്കര വീട്ടിൽ നിഖിലിന്റെ ഭാര്യ സജിത (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ വീട്ടിൽ വഴക്കുണ്ടായതായി പറയുന്നു. രാവിലെ അയൽവാസികളെത്തി നോക്കിയപ്പോഴാണ് യുവതിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്.
കല്ലടിക്കോട് പൊലിസ് സ്ഥലത്തെത്തി.