പനയമ്പാടത്ത് വാഹനാപകടം 17 പേർക്ക് പരിക്കേറ്റു

കല്ലടിക്കോട്: കരിമ്പ പനയമ്പാടത്ത് 
മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച്‌ 17 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 6.40 ഓടെയാണ് സംഭവം. പനയംപാടം വളവിൽ സ്വകാര്യബസ് കെഎസ്ആർടിസിയെ മറികടക്കാൻ ശ്രമിക്കവേ എതിരെ വന്ന കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് കണ്ടെയ്നർ ലോറിയുടെ പിന്നിലായുണ്ടായിരുന്ന കാർ ലോറിയിലേക്ക് ഇടിച്ചു കയറി.അപകടത്തില്‍ പതിനേഴ് പേർക്കാണ് പരുക്കേറ്റിട്ടുള്ളത്. ബസ് യാത്രക്കാരായ 13 പേർക്കും, കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും, ലോറി  ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇവരെ വട്ടമ്പലം മദർ കെയർ തച്ചമ്പാറ ഇസാഫ് എന്നീ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് അറിയാൻ കഴിയുന്നത്. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക്  പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് ബസിലുണ്ടായിരുന്നവർ പറയുന്നത്.

Post a Comment

Previous Post Next Post