മണ്ണാർക്കാട്; വെള്ളിയാഴ്ച റിലീസായ സിനിമകൾ (20 - 07 - 2024)

മണ്ണാർക്കാട് വെള്ളിയാഴ്ച റിലീസായ ചിത്രങ്ങൾ 

ഇടിയൻ ചന്തു
കളിക്കുന്നത്: ശിവശക്തി സിനിമാസ്

പീറ്റർ ഹെയ്നും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന സിനിമ! ഈ കോംബോ എന്തു മാജിക് ആയിരിക്കും ഒരുക്കി വച്ചിരിക്കുന്നത് എന്ന കൗതുകമാണ് ‘ഇടിയൻ ചന്തു’ എന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഉറ്റുനോക്കിയിരുന്നത്. ആ കാത്തിരിപ്പ് വെറുതെയായില്ല. നല്ല നാടൻ തല്ലിന്റെ കാർണിവൽ ആണ് ഇടിയൻ ചന്തു. എന്നാൽ, 'ഇടിയൻ' എന്ന പേരിന് ചന്തു മാത്രമല്ല അവകാശി. അതാണ് ഈ സിനിമ പ്രേക്ഷകർക്കു സമ്മാനിക്കുന്ന റിയൽ കിക്ക്! 



വിഷ്ണു ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന ചന്തുവിന്റെ കുട്ടിക്കാലത്തിലെ ട്രോമകളിലൂടെയാണ് സിനിമ തുടങ്ങുന്നത്. ചന്തുവിന്റെ അച്ഛൻ പൊലീസിൽ ആണെങ്കിലും തനി ക്രിമിനൽ ആണ്. അയാളുടെ ക്രൂരതകൾ നേരിടേണ്ടി വരുന്ന ചന്തുവിന് അയാളുടെ പേരു പോലും ബാധ്യതയാകുകയാണ്. അതിനെ മറികടക്കാൻ ചന്തുവും അമ്മയും നടത്തുന്ന പരിശ്രമങ്ങളാണ് സിനിമയെ മുൻപോട്ടു കൊണ്ടുപോകുന്നത്.


സമാധാന പുസ്തകം 
കളിക്കുന്നത്: മിലൻ സിനിമാസ്

നവാഗതരായ യോഹാൻ ഷാജോൺ, ധനുഷ് മാധവ്, ഇർഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ്'സമാധാന പുസ്തകം

ജോ & ജോ', '18+' എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഡി ജോസ്, സംവിധായകൻ രവീഷ് നാഥ്, സി പി ശിവൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ തിരക്കഥ, സംഭാഷണം എന്നിവ എഴുതുന്നത്. 'ജോ & ജോ', '18+' എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ കൂടിയാണ് സംവിധായകൻ രവീഷ്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്. സിജു വിൽസൻ, നെബീസ് ബെൻസൺ, ജെയിംസ് ഏലിയ, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

മിലൻ സിനിമാസ് 

ശിവശക്തി സിനിമാസ് 

Post a Comment

Previous Post Next Post