മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ അമ്പാഴക്കോട് വാഹന അപകടത്തെത്തുടർന്ന് റോഡിൽ ഡീസൽ പരന്നത് വാഹനങ്ങൾക്ക് അപകട ഭിഷണിയായി. ഇന്ന് രാത്രി ഏഴര മണിയോടെയാണ് സംഭവം. പിക്കപ്പ് വാനും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചതിന് ശേഷം നിയന്ത്രണം വിട്ട് പിക്കപ്പ് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കുപറ്റിയ മോട്ടോർ സൈക്കിൾ യാത്രികൻ അക്കിയംപാടം സ്വദേശി റഫീക്കിനെ നാട്ടുകാർ ചേർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ടി ജയരാജൻ്റെ നേതൃത്വത്തിലുള്ള മണ്ണാർക്കാട് ഫയർഫോഴ്സ് ടീം റോഡിലെ അപകടസ്ഥിതി ഒഴിവാക്കി. അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള എ വി വിഷ്ണു, പി.കെ. രഞ്ജിത്, വി സുജീഷ്, രാമകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
പിക്കപ്പും മോട്ടോർസൈക്കിളും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്; അപകടത്തെത്തുടർന്ന് റോഡിൽ ഡീസൽ പരന്നു
byഅഡ്മിൻ
-
0