അലനല്ലൂർ: മുണ്ടക്കുന്ന് കോട്ടപ്പള്ള പ്രദേശത്തെ ക്വാറികളുടെ പ്രവർത്തനം നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് എടത്തനാട്ടുകര ക്വാറി ക്രഷർ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ അലനല്ലൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. എടത്തനാട്ടുകര ഭാഗത്ത് അപകട ഭീഷണിയാകുന്ന വിധത്തിൽ ക്വാറി പ്രവർത്തനം തുടരാൻ അനുവദിക്കില്ലെന്ന് സമരക്കാർ പറഞ്ഞു
കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളുമടക്കം മൂന്നൂറിലധികം പേർ സമരത്തിൽ അണിനിരന്നു. പ്രകടനമായെത്തിയ സമരക്കാരെ പഞ്ചായത്തിന് മുന്നിൽ വെച്ച് പൊലിസ് തടഞ്ഞു. വീടുകളടക്കം വീണ്ടുകീറിയ സാഹചര്യത്തിൽ ഇനിയും ക്വാറി പ്രവർത്തനം തുടരാൻ അനുവദിക്കില്ലെന്ന് സമരക്കാർ പറഞ്ഞു.
കെ.പി.എസ്.പയ്യനെടം ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ അബ്ദുൽ റസാക്ക് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.അലി. പി.കെ.ബഷീർ, പി.ഷമീർ, എം.കെ.ബക്കർ, ബെന്നി,
എം.ജിഷ, നെസി എ.അനിൽകുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സോമരാജൻ, സിബ്ഹത്ത് മഠത്തൊടി, രവികുമാർ, കെ.ടി.ഹംസപ്പ, അബ്ദുള്ള മാസ്റ്റർ, കെ.വി.അമീർ, നിജാസ് ഒതുക്കുംപുറത്ത്, സി.മുഹമ്മദാലി, പി.നസീർബാബു, അമീൻമഠത്തൊടി ആ ക്ഷൻ കമ്മിറ്റി അംഗങ്ങളായ പി.ഉസ്മാൻ, അക്ബർ കരുവള്ളി, പി.ഗോപാലൻ, അബ്ദുൽ നാസർ, വി.പി.സൈനുദ്ധീൻ, വി.പി.ഉമ്മർ, പി.ഭാസ്കരൻ, മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.