റോഡരികിലെ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

മണ്ണാർക്കാട്: കനത്തമഴയിൽ റോഡരികിലെ മരങ്ങൾ കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നലെ വൈകീട്ട് നാലിനാണ് സംഭവം. തെങ്കര
പഞ്ചായത്തിലെ രണ്ടാം വാർഡ്
തത്തേങ്ങലത്താണ് റോഡരികിൽ നിന്നിരുന്ന മൂന്ന് അക്കേഷ്യാ മരങ്ങൾ കടപുഴകി വീണത്.  നാട്ടുകാർ വിവരമറിയിച്ചത് പ്രകാരം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി. ജയരാജന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ അംഗങ്ങളായ ഒ. വിജിത്, എം.എസ്. ഷബീർ, എം. മഹേഷ്, സി. റിജേഷ്, കെ. പ്രശാന്ത്, ടി. രാമകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി മരങ്ങൾ മുറിച്ചു നീക്കുകയായിരുന്നു.

Post a Comment

Previous Post Next Post