കെ.വി.വി.ഇ.എസ് മണ്ണാർക്കാട് യൂണിറ്റ് "മികവ് - 2024" സംഘടിപ്പിച്ചു

മണ്ണാർക്കാട്:  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റ് മികവ് 2024 എന്ന പേരിൽ SSLC, +2 വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങും, ജില്ലാ - മണ്ഡലം ഭാരവാഹികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. കെവിവിഇഎസ് ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയിൽ  ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് യൂണിറ്റ് പ്രസിഡണ്ട് രമേഷ് പൂർണ്ണിമ അധ്യക്ഷത വഹിച്ചു.

യൂണിറ്റിലെ വ്യാപാരികളുടെ മക്കളിൽ വിജയം കൈവരിച്ചവരേയും, മറ്റ് മേഖലകളിൽ ഉന്നത വിജയം നേടിയവരേയും ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികൾക്ക് ട്രോഫിയും, പ്രോത്സാഹന സമ്മാനങ്ങളും നൽകി. സമൂഹത്തിലെ മറ്റു വ്യത്യസ്ഥ മേഖലകളിൽ കഴിവു തെളിയിച്ചവരെയും ആദരിച്ചു.

 ജില്ലാ ജന സെക്രട്ടറി  KA ഹമീദ്, ജില്ല വൈസ് പ്രസിഡണ്ട് ബാസിത്ത് മുസ്‌ലിം, സജി ജനത, ആബിദ് ലിബർട്ടി, ഷമീർ യൂണിയൻ, ഷമീർ വി.കെ.എച്ച്, ഷമീർ കിംഗ്സ്, സിബി ടൈം സ്റ്റാർ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post