പാലക്കാട്: പട്ടാമ്പി വിളയൂരിൽ നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലിൽ ഇടിച്ച് അപകടം. മതിൽ ഭാഗികമായി തകർന്നു. കാർ നിർത്താതെ ഓടിച്ചുപോയി. ആർക്കും പരിക്കില്ല.
പട്ടാമ്പി ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. മഴയിൽ നിയന്ത്രണം വിട്ട കാർ തിരിഞ്ഞുവന്ന് വീടിന്റെ മതിലിൽ ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ വട്ടംകറങ്ങി നിന്ന കാർ ഒന്നുംസംഭവിച്ചിട്ടില്ലെന്ന മട്ടിൽ ഡ്രൈവർ കാറുമായി സ്ഥലംവിട്ടു. പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചു. കാർ അമിത വേഗതയിലായിരുന്നെന്ന് ദൃശ്യങ്ങളിൽ തന്നെ കാണാം. സമീപത്ത് വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.