പെരിമ്പടാരിയിൽ ഭീതി വിതച്ച് തെരുവ് നായക്കൂട്ടം

മണ്ണാർക്കാട്: പെരിമ്പടാരി പോത്തോഴിക്കാവിന് സമീപവും, പഴേരി വില്ല പ്രോജക്റ്റിനടുത്തും, NDIA ടീഷർട്ട് കമ്പനിയുടെ പരിസരത്തുമുൾപ്പെടെ തെരുവുനായ്ക്കളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചിരിക്കുകയാണ്. പത്തോളം നായ്ക്കൾ കൂട്ടമായി ഒത്തുകൂടുന്ന സാഹചര്യത്തിൽ നാട്ടുകാർ ഭീതിയിലാണ്. ഏതുനിമിഷവും നായ്ക്കളുടെ ആക്രമണത്തിനിരയായേക്കുമെന്ന ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികൾ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തെന്നാരിയിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റത് 

പത്രം വിതരണക്കാർ, പാൽ വിതരണം നടത്തുന്നവർ, ഇരുചക്ര വാഹനയാത്രക്കാർ തുടങ്ങി പലരും നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. ഇരുചക്ര വാഹന യാത്രക്കാരുടെ പിന്നാലെ തെരുവുനായ്ക്കൾ ഓടുന്നത് ഇവിടെ പതിവാണ്. രാവിലെ നടത്തത്തിന് ഇറങ്ങുന്നവർ, സ്കൂൾ, ട്യൂഷൻ ക്ലാസ്സുകൾ എന്നിവയ്ക്ക് പോകുന്ന വിദ്യാർത്ഥികൾ തുടങ്ങിയവരും ഭയപ്പാടിലാണ്

ഈ വിഷയത്തില്‍ അധികാരികളുടെ അടിയന്തിര ശ്രദ്ധ പതിയണമെന്ന് പോത്തോഴിക്കാവ് കൂട്ടായ്മ ആവശ്യപ്പെട്ടു.
Previous Post Next Post

نموذج الاتصال