പാലക്കാട് നഗരത്തിൽ രാത്രി ബസ് കാത്തു നിന്നയാളുടെ പണവും മൊബൈൽ ഫോണും കവർന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ

പാലക്കാട്: താരേക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് സമീപത്തുള്ള ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്നയാളെ തടഞ്ഞുനിർത്തി ബലമായി പണവും മൊബൈൽഫോണും കവർന്ന കേസിൽ

പറക്കുന്നം സ്വദേശിയായ ദീപകും, പ്രായപൂർത്തിയാകാത്ത മറ്റൊരാളും പിടിയിലായി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. രാത്രി ജോലി കഴിഞ്ഞു മുണ്ടൂർ ഉള്ള വീട്ടിലേക്ക് പോകുന്നതിനായി താരേക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് സമീപത്തുള്ള ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്നയാളെ സ്കൂട്ടറിൽ വന്ന നാലാംഗ സംഘം  തടഞ്ഞുനിർത്തി ബലമായി പണവും മൊബൈൽഫോണും  കവരുകയായിരുന്നു 
 
കേസിലുൾപ്പെട്ട പ്രായപൂർത്തിയാകാത്തയാൾ 2023 ൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടയാളാണെന്നും, പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും, പാലക്കാട് നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന സംഘത്തിലെ കണ്ണികളാണ് എന്നും കണ്ടെത്താൻ കഴിഞ്ഞതായി പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് നോർത്ത് പോലീസ് പിടികൂടിയത്. 

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന്റ്  നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ  എം ബി രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീർമാരായ മനീഷ്, സുധീർ,സുജേഷ്, മണികണ്ഠദാസ്, അജേഷ്, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ രണ്ടുപേരെ കൂടി പിടികൂടാൻ ഉണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുമുണ്ട്.
Previous Post Next Post

نموذج الاتصال