കെ.എസ്.ആർ.ടി.സി ബസും, സ്വകാര്യബസും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

മണ്ണാർക്കാട്:  ദേശീയപാത കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിന് സമീപം കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യബസും കൂട്ടിയിടിച്ച്‌ മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. സ്വകാര്യ ബസിൽ സഞ്ചരിച്ചിരുന്ന മുതുകുറുശ്ശി കറുപ്പാൻ വീട്ടിൽ റെഹിയാനത്ത്, പയ്യനെടം കച്ചേരിക്കുന്നിൽ രാധ,  മാച്ചാന്തോട് സ്വദേശി ഫാത്തിമ എന്നിവർക്കാണ് പരിക്ക്. പരിക്ക് ഗുരുതരമല്ല. ചെറിയ പരിക്കുകളോടെ ഇവരെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു    ബുധനാഴ്ച രാവിലെ 10.20 ഓടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന സ്വകാര്യ ബസും പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് പ്രദേശത്ത്  മഴയുണ്ടായിരുന്നു. സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വരവെ മഴകാരണം ബ്രെയ്ക്ക് കിട്ടാതെ കെ.എസ്.ആർ.ടി.സിയിൽ ഇടിക്കുകയായിരുന്നു എന്നതാണ് ലഭ്യമായ വിവരം. ഇടിയുടെ ആഘാതത്തില്‍ സ്വകാര്യബസിന്റെ ചില്ലുകള്‍ തകർന്നു.  അപകടത്തെ തുടർന്ന് കല്ലടി കോളേജ് മുതല്‍ താഴെ ചുങ്കം വരെ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പിന്നീട് വാഹനങ്ങള്‍ വഴിയരികിലേക്ക് നീക്കിയിട്ടശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Previous Post Next Post

نموذج الاتصال