അട്ടപ്പാടി: സിപിഐ(എം) അട്ടപ്പാടി ഏരിയ സമ്മേളനത്തോടനുബന്ധിച്ച്, ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റി മണ്ണാർക്കാട് മദർ കെയർ ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് സൗജന്യ നേത്ര പരിശോധന, കേൾവി പരിശോധന, സ്പീച്ച് തെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു. അഗളി പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു
ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക് സെക്രട്ടറി മനു പുന്നക്കോട്ടിൽ, ബ്ലോക്ക് ട്രഷറർ ലിജോ മോൻ ജോസഫ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എൻ എം വിഷ്ണു, ആർ കാർത്തിക് എന്നിവർ നേതൃത്വം നൽകി.
Tags
attappadi