ബേബിയാണ് തനി തങ്കം; കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് കൈമാറി

മണ്ണാർക്കാട്: കളഞ്ഞു കിട്ടിയ സ്വർണം ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് ഹരിതകർമ്മസേനാംഗം. മണ്ണാർക്കാട് തെന്നാരിയിലെ ഹരിത കർമ്മസേനാംഗമായ ബേബിക്ക് കഴിഞ്ഞ ദിവസമാണ് വഴിയിൽ നിന്ന് മൂന്ന് പവൻ വരുന്ന സ്വർണാഭരണം കളഞ്ഞു കിട്ടിയത്. സ്വർണാഭരണം ഒരിക്കൽ പോലും ബേബിയുടെ കണ്ണ് മഞ്ഞളിപ്പിച്ചില്ല, അതിന്റെ ഉടമയെ എത്രയും പെട്ടന്ന് കണ്ടെത്തണമെന്ന് മാത്രമായിരുന്നു ബേബിയുടെ ചിന്ത. ഒടുവിൽ ഇന്നലെ  ആ സ്വർണാഭരണം ഉടമയ്ക്ക് കൈമാറി. നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വർണ്ണം തിരികെ ലഭിച്ചപ്പോൾ ആ മുഖത്ത് നിറഞ്ഞ സന്തോഷം കണ്ട് ബേബിയും ആഹ്ളാദിച്ചു. ബേബിയെ തെന്നാരി കൗൺസിലറും, നാട്ടുകാരും അഭിനന്ദിച്ചു. ബേബി അഭിമാനവും, മാതൃകയുമാണെന്ന് തെന്നാരി നഗരസഭ കൗൺസിലർ പറഞ്ഞു
Previous Post Next Post

نموذج الاتصال