മണ്ണാർക്കാട്: കണ്ടമംഗലത്ത് ഇന്ന് രാവിലേയും വൈകീട്ടുമായി ഉണ്ടായ തെരുവുനായ ആക്രമണത്തിൽ അഞ്ച് വയസ്സുകാരൻ ഉൾപ്പെടെ അഞ്ചുപേർക്ക് കടിയേറ്റു. അഞ്ച് വയസ്സുകാരൻ ധീരവ് കൃഷ്ണ, മൈമൂന, സാജിത, സുബൈർ, ബിജു എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പേ ലക്ഷണങ്ങൾ കാണിച്ച തെരുവ് നായയെ രാത്രിയോടെ അമ്പാഴക്കോട് വെച്ച് നാട്ടുകാർ പിടികൂടി. കുറച്ച് കഴിഞ്ഞപ്പോൾ അത് ചത്തു പോകുകയായിരുന്നു.