മണ്ണാർക്കാട് : ബൈക്കിൽ യാത്ര ചെയ്യവേ കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. കോങ്ങാട് സ്വദേശി വി.എ. രതീഷ് (42) ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ നാട്ടുകാർ പെട്ടെന്ന് തന്നെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാത്രി ഒമ്പതരയോടെയാണ് അപകടം. മണ്ണാർക്കാട് നിന്നും കോങ്ങാട്ടേക്ക് പോകുമ്പോഴായിരുന്നു പന്നി കുറുകെ ചാടി അപകടമുണ്ടായത്. കഴിഞ്ഞമാസം 12ന് കുറുകെ ചാടിയ പന്നിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ച ദൗർഭാഗ്യകരമായ സംഭവം ഉണ്ടായതും ഇതേ സ്ഥലത്ത് വെച്ച് തന്നെയാണ്. പന്നിശല്ല്യം കാരണം ഇതുവഴിയുള്ള യാത്ര അത്യന്തം ഭീതിജനകമായി തീർന്നിരിക്കുന്നതായി നാട്ടുകാർ പറഞ്ഞു. എത്രയും പെട്ടെന്ന് അധികൃതർ മുൻകൈ എടുത്ത് ഇതിനൊരു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.