മണ്ണാർക്കാട്: മണ്ണാർക്കാട് നൊട്ടമലയിൽ നിയന്ത്രണംവിട്ട ട്രെയ്ലർ ലോറി ചേലങ്കര റോഡിലേക്കിറങ്ങിയുണ്ടായ ഗതാഗതതടസം ഒരു ദിവസത്തോളം നീണ്ടപ്പോൾ ചേലങ്കര നിവാസികൾ അറിയാതെ പറഞ്ഞു പോയി എന്നാലും എന്റെ ട്രെയ്ലറേ.. . ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നൊട്ടമല താഴെ വളവിൽവച്ച് മറ്റൊരു വാഹനത്തിന് അരിക് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ട്രെയ്ലർ ലോറി ചേലങ്കര റോഡിലേക്കിറങ്ങിയത്. അത് മൂലം സ്കൂൾ വാഹനങ്ങൾക്കും മറ്റു സ്വകാര്യവാഹനങ്ങൾക്കും ഈ വഴി കടന്നുപോകാൻ കഴിഞ്ഞില്ല. എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിന് ഇന്ന് അവധി കൊടുത്തു. പാലക്കാടു ഭാഗത്തുനിന്നും കമ്പികയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ നിന്ന് ചേലേങ്കരയിലേക്കുള്ള റോഡിലേക്കിറങ്ങി സ്വകാര്യവ്യക്തിയുടെ സ്ഥലത്തേക്ക് ഇടിച്ചുകയറിയാണ് വാഹനം നിന്നത്. വാഹനം പെട്ടെന്ന് മാറ്റുക അതീവ ദുഷ്ക്കരമായതിനാൽ വാഹനത്തിലെ ലോഡ് മാറ്റിയതിന് ശേഷം ക്രെയിൻ ഉപയോഗിച്ച് രാത്രി എട്ട് മണിയോടെയാണ് വാഹനം മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്
വീഡിയോ കടപ്പാട് 👇🏻