മണ്ണാർക്കാട്: പയ്യനടം പുതുക്കുടി റോഡിൽ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം. പ്രദേശവാസിയായ ജാനുവിന്റെ മാലയാണ് വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിൽ എത്തിയ യുവാവ് പൊട്ടിക്കാൻ ശ്രമം നടത്തിയത്. ഞായറാഴ്ച വൈകിട്ട് ആണ് സംഭവം വൈദ്യുതി വിതരണം മുടങ്ങിയ സമയത്ത് കടയിൽ നിന്ന് നിന്ന് മെഴുകുതിരി വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിൽ എത്തിയ യുവാവ് മാലപൊട്ടിക്കാൻ ശ്രമം നടത്തിയത്. മാലയിൽ പിടി കിട്ടാത്തതിനാൽ നഷ്ടമായില്ല ശ്രമം രാജ്യപ്പെട്ടതോടെ യുവാവ് കടന്നുകളഞ്ഞു. ഷോപ്പ് സ്റ്റോപ്പിൽ നിന്ന് പുതുക്കടിയിലേക്കുള്ള റോഡിൽ ആണ് സംഭവം. ഈ ഭാഗം വിജനമാണ് ഇരുവശവും കാടാണ്. ഇവിടെ സാമൂഹിക വിരുദ്ധരുടെ താവളമാണെന്നും നാട്ടുകാർ പറയുന്നു. ജോലി കഴിഞ്ഞു വരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഇതുവഴി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. പോലീസ് പെട്രോളിങ്ങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം
byഅഡ്മിൻ
-
0