ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

മണ്ണാർക്കാട്: ദേശീയപാത തച്ചമ്പാറ പെട്രോൾ പമ്പിന് സമീപം ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. എറണാകുളം നോർത്ത് പറവൂർ സ്വദേശികളായ കളരിപറമ്പിൽ വീട്ടിൽ സലീമിന്റെ മകൻ ഹസ്സൻ (23), തോപ്പിൽ വീട്ടിൽ സലീമിന്റെ മകൻ സജീർ (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ
ആറുമണിയോടെയായിരുന്നു അപകടം. പാലക്കാട് ഭാഗത്ത് നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും എതിർദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ മുൻവശം പാടെ തകർന്നു. 

വാഹനത്തിന് അകത്ത് കുടുങ്ങിപോയ രണ്ടു പേരെയും ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആംബുലൻസുകളിൽ വട്ടമ്പലം മദർകെയർ
ആശുപത്രിയിലെത്തിക്കുകയായിരുന്നു
Previous Post Next Post

نموذج الاتصال