കുരുവിയമ്മയും കുഞ്ഞുങ്ങളും ഹാപ്പിയായി ഇരിക്കണം; ഗൃഹപ്രവേശം മാറ്റിവെച്ച് മുജീബും കുടുംബവും

പട്ടാമ്പി:അപ്രതീക്ഷിതമായി വീട്ടിലെത്തിയ കുഞ്ഞതിഥിക്കായി ഗൃഹപ്രവേശച്ചടങ്ങ് മാറ്റിവെച്ചിരിക്കയാണ് തൃത്താല പടിഞ്ഞാറങ്ങാടി നെല്ലിപ്പടിയിലെ മുജീബ്. വീടിന്റെ മുകൾനിലയിൽ കൂടൊരുക്കി മുട്ടയിട്ട് അടയിരിക്കാൻ തുടങ്ങിയ ഒരു കുരുവിയാണ് ആ അതിഥി. മുട്ടവിരിഞ്ഞ് കുരുവിക്കുഞ്ഞുങ്ങൾ പുറത്തുവരികകൂടി ചെയ്തതോടെയാണ് മുജീബ് പുതിയവീട്ടിലേക്ക് താമസംമാറ്റുന്നതുതന്നെ മാറ്റിവെച്ചത്‌. തൃത്താല പടിഞ്ഞാറങ്ങാടി നെല്ലിപ്പടിയിലെ കുന്നത്ത്പറമ്പിൽ മുജീബിന്റെ വീട്ടിലാണ് 25 ദിവസം മുൻപ് കുരുവിയമ്മ കൂടുവെച്ചത്. രണ്ടാംനിലയിലെ ഹാളിന്റെ ചുമരിലെ സ്വിച്ച് ബോർഡിനകത്തെ വയറുകൾക്കിടയിലാണ് കൂട്. ഇതുകണ്ടതോടെ വീടിന്റെ രണ്ടാംനിലയിലെ ജോലികളെല്ലാം നിർത്തിവെക്കാൻ മുജീബ് ജോലിക്കാർക്ക് നിർദേശം നൽകി. അടയിരിക്കുന്ന പക്ഷിയെ അലോസരപ്പെടുത്തുന്ന ശബ്ദങ്ങളെല്ലാം ഒഴിവാക്കാനായിരുന്നു ഇത്.

രണ്ടുമുട്ടയും കഴിഞ്ഞദിവസം വിരിഞ്ഞു. മുജീബും ഭാര്യ അനീഷയും മക്കളായ റിയ, റിസ, മുഹമ്മദ് മുസ്തഫ, റന മറിയം എന്നിവരുമാണ് ഇപ്പോൾ ഇവരുടെ സംരക്ഷകർ. 'കുരുവിക്കുഞ്ഞുങ്ങൾക്ക് ചിറകുവെച്ച് പറക്കാറായശേഷം മാത്രമേ ഇനി വീടിരിക്കൽ ചടങ്ങ് നടത്തുകയുള്ളൂവെന്ന് മുജീബ് പറഞ്ഞു
Previous Post Next Post

نموذج الاتصال