മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

കൊഴിഞ്ഞാമ്പാറ: മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന എട്ടുവയസുകാരി പാമ്പു കടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലിയുടെയും സബിയ ബീഗത്തിന്റെയും മകള്‍ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. 

ചൊവ്വാഴ്ച പുലർച്ചെ 1.30-ന് വണ്ണാമട മൂലക്കടയിലാണ് സംഭവം. കുട്ടിയുടെ കൂടെ ഉറങ്ങിയ മുത്തശ്ശിക്കും പാമ്പു കടിയേറ്റിരുന്നു. ഇവർക്ക് ചികിത്സ നല്‍കിയെങ്കിലും കുട്ടിക്ക് പാമ്പു കടിയേറ്റ വിവരം ആരും അറിഞ്ഞിരുന്നില്ല എന്നാണ് വിവരം.  രാത്രി അസ്ബിയയും മുത്തശ്ശി റഹമത്തും (45) ഒരുമിച്ചാണ് ഉറങ്ങാൻ കിടന്നത്. പാമ്പു കടിയേറ്റ റഹമത്ത് ബഹളം വയ്ക്കുകയും വീട്ടുകാരും നാട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകും ചെയ്തു. ഇവരെ ചികിത്സിച്ചു വരുന്നതിനിടെ 2.30ഓടു കൂടി അസ്ബിയ തളർന്നുവീഴുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു കടിയേറ്റിരുന്നു എന്ന വിവരം അറിയുന്നത്.
Previous Post Next Post

نموذج الاتصال