പാലക്കാട് ബസിനുള്ളില്‍ യാത്രക്കാരി കുഴഞ്ഞുവീണു

പാലക്കാട്: പാലക്കാട് ബസിനുള്ളില്‍ യാത്രക്കാരി കുഴഞ്ഞുവീണു. ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോജിത ഇടപെടലില്‍ ചിറ്റൂര്‍ സ്വദേശി ശാരദയ്ക്കാണ് ജീവന്‍ തിരിച്ചുകിട്ടിയത്. ചിറ്റൂരില്‍ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന എന്‍എംടി ബസിലാണ് ശാരദ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ബസ് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ശാരദയെ എത്തിച്ചത്. കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കിയതാണ് ശാരദയുടെ ജീവന്‍ രക്ഷിച്ചത്.
Previous Post Next Post

نموذج الاتصال