കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

കോട്ടോപ്പാടം: വ്യാപകമായി കൃഷിനശിപ്പിച്ച്, കർഷകരുടെ പേടി സ്വപ്നമായ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു.  കർഷകരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത്‌ അധികൃതരുടെ നേതൃത്വത്തിൽ അംഗീകൃത ഷൂട്ടർമാരെ ഉപയോഗിച്ച് കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിൽ 14 ഓളം കാട്ടുപന്നികളെയാണ് വെടിവെച്ചുകൊന്നത്. സർക്കാർ മാനദണ്ഡപ്രകാരം മേക്കളപ്പാറ പ്രദേശത്ത് ‍ജഡങ്ങൾ സംസ്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കരയുടെ നിർദേശപ്രകാരം വൈസ് പ്രസിഡന്റ് ശശികുമാർ ഭീമനാട്, പഞ്ചായത്തംഗം നിജോ വർഗീസ്, പഞ്ചായത്ത് സെക്രട്ടറി കെ.ആർ. മനോജ്, കർഷകർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും ദൗത്യം തുടരും
Previous Post Next Post

نموذج الاتصال