മണ്ണാർക്കാട്: മണ്ണാർക്കാട് പെരിമ്പടാരി സെൻറ്. ഡൊമിനിക് കോൺമെൻ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അടുത്ത വർഷം ജൂൺ മുതൽ പ്ലസ്ടു കോഴ്സും ഉണ്ടായിരിക്കും. ഇൻ്റർഗ്രേറ്റഡ് ഹയർസെക്കൻഡറി ബാച്ചിന്റെ ഉദ്ഘാടനം മണ്ണാർക്കാട് എം.എൽ.എ. അഡ്വക്കേറ്റ് എൻ. ഷംസുദ്ദീൻ നിർവഹിച്ചു. മണ്ണാർക്കാട് ഫൊറോന ചർച്ച് വികാരി രാജു പുളിക്കത്താഴെ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ സി. മുഹമ്മദ് ബഷീർ മുഖ്യ പ്രഭാഷണം നടത്തി, ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് പള്ളിക്കുറുപ്പ് ശബരി സ്കൂൾ പ്രിൻസിപ്പൽ ബിജു.എ, സീറ്റ അക്കാദമി എം.ഡി ലിജു.പി.ആർ തുടങ്ങിയവർ മുഖ്യാതിഥികളായി. സ്കൂൾ പ്രിൻസിപ്പൽ റവ:സിസ്റ്റർ ജോഫി.ഒ. പി, പി.ടി.എ. പ്രസിഡൻറ് മെബിൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ഗുരു ശ്രേഷ്ഠ പുരസ്കാര ജേതാവ് പ്രിൻസിപ്പൽ എ.ബിജുവിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നടന്ന കൊച്ചു കലാകാരന്മാരുടെ വൈദഗ്ധ്യം പ്രകടമാക്കുന്ന കിൻഡർ ഗാർട്ടൻ എക്സ്പോ ശ്രദ്ധേയമായി
Tags
mannarkkad